
വാഷിങ്ടൗണ്‍: ലോകം ഒന്നടങ്കം കാത്തിരുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങി വരവിന്റെ പ്രധാന ഘട്ടം വിജയകരം. പേടകത്തില്‍ നിന്ന് ട്രങ്ക് വിച്ഛേദിക്കുന്ന പ്രക്രിയയാണ് വിജയകരമായത്. കാലാവസ്ഥ അനുകൂലമായതിനാല്‍ തന്നെ ക്രൂ 9 ഭൂമിയിലേക്ക് പ്രവേശിക്കുന്ന ഡീ ഓര്‍ബിറ്റ് പ്രക്രിയ പൂര്‍ണമാകുകയായിരുന്നു.
ഡീ ഓര്‍ബിറ്റ് പ്രക്രിയയുടെ സമയത്ത് കനത്ത ചൂടാണ് പേടകത്തിനകത്ത് നേരിട്ടത്. ഈ സമയത്ത് യാത്രക്കാര്‍ക്ക് പേടകത്തിനകത്ത് ഒരു കുലുക്കം സംഭവിക്കും. ഈ ഘട്ടത്തില്‍ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധവും നഷ്ടപ്പെടും.
Content Highlights: Sunita Williams and Buch wilmore return to earth re orbit burn success