
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ നാളെ ആശുപത്രി വിടും. നീണ്ട 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പോപ്പ് ആശുപത്രി വിടുന്നത്. നാളെ തന്നെ വത്തിക്കാനിലേക്ക് മടങ്ങുമെന്ന് ജെമെല്ലി ആശുപത്രിയിലെ ഡോക്ടറുമാർ അറിയിച്ചു. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നാളെ ആശുപത്രിയിൽ വെച്ച് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുമെന്ന് നേരത്തെ വത്തിക്കാൻ അറിയിച്ചിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്നാണ് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയെന്നാണ് വത്തിക്കാൻ മാധ്യമങ്ങളെ അറിയിച്ചത്. ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായാണ് പോപ്പ് വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നത്.
കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് നിലവിൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: Pope Francis to be discharged from hospital on Sunday, doctors announce