
ഹൂസ്റ്റൺ: ഫ്ളോറിഡയിൽ കോടികൾ വില വരുന്ന വജ്ര കമ്മലുകൾ വിഴുങ്ങിയ മോഷ്ടാവിൽ നിന്നും 26 ദിവസങ്ങൾക്ക് ശേഷം തൊണ്ടിമുതൽ വീണ്ടെടുത്ത് പൊലീസ്. അമേരിക്കയിലെ ഒർലാൻഡോ പൊലീസാണ് 32കാരനായ മോഷ്ടാവിൽ നിന്നും വജ്രകമ്മലുകൾ വീണ്ടെടുത്തത്. എക്സ്റേ പരിശോധനയിലാണ് തൊണ്ടിമുതൽ യുവാവിന്റെ വയറ്റിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
ഓർലാൻഡോ മാളിലെ ടിഫാനി ആൻഡ് കോ എന്ന ജ്വല്ലറി ഔട്ട്ലെറ്റിൽ നിന്നാണ് യുവാവ് വജ്ര കമ്മലുകൾ പരിശോധിക്കാനെന്ന പേരിൽ വിഴുങ്ങിയത്. മാസ്ക് ധരിച്ചെത്തി മോഷണം നടത്തിയതിനും കൊള്ളയടിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എൻബിഎ ബാസ്കറ്റ്ബോൾ താരമെന്ന വ്യാജേനയാണ് പ്രതി ജ്വല്ലറിയിലെത്തിയത്. പിന്നീട് ജീവനക്കാരെ കബളിപ്പിച്ചാണ് ആറര കോടിയോളം രൂപ വില വരുന്ന കമ്മലുകൾ ഇയാൾ വിഴുങ്ങിയത്. ഫെബ്രുവരി 26നായിരുന്നു മോഷണം നടത്തിയത്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷർട്ടും റിപ്പ്ഡ് ജീൻസും ധരിച്ചാണ് പ്രതി ജ്വല്ലറിയിലേക്ക് എത്തിയത്.
Content highlights : Houston man convicted 6 times of jewelry theft accused of swallowing $800K earrings in Florida