ട്രംപ് ഭരണകൂടം ആദ്യമാസം നാടുകടത്തിയവരുടെ എണ്ണം ബൈഡൻ കാലത്തെ പ്രതിമാസ ശരാശരിയെക്കാൾ കുറവ്

ബൈഡന്റെ ഭരണ കാലത്ത് നാടുകടത്തുന്നവരുടെ പ്രതിമാസ ശരാശരി 57,000 ആയിരുന്നു

dot image

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ മാസത്തിൽ 37,660 പേരെ നാടുകടത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഡാറ്റ പ്രകാരമുളള കണക്കാണിത്. നേരത്തെ ജോ ബൈഡൻ ഭരണകാലത്ത് നാടുകടത്തിയവരുടെ പ്രതിമാസ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ട്രംപ് അധികാരമേറ്റ് ആദ്യ മാസം പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറവാണ്. ബൈഡന്റെ ഭരണ കാലത്ത് നാടുകടത്തുന്നവരുടെ പ്രതിമാസ എണ്ണം 57,000 ആയിരുന്നു. എന്നാൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കങ്ങൾ ത്വരതിപ്പെടുത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനാൽ വരും മാസങ്ങളിലെ കണക്കുകൾ വർദ്ധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ജോ ബൈഡൻ ഭരണത്തിൻ്റെ അവസാന വർഷത്തിൽ നാടുകടത്തലിൻ്റെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ നിയമവിരുദ്ധ കുടിയേറ്റം കൂടുതലായതാണ് കണക്കിൽ വർദ്ധനവുണ്ടായാൻ കാരണമായതെന്നാണ് ഡിഎച്ച്എസ് (‌ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് സർവീസ്) വക്താവ് ട്രീഷ്യ മക്‌ലോഫ്ലിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടത്തിൻ്റെ അവസാന വർഷത്തിലെ ഉയർന്ന നാടുകടത്തൽ നിരക്കുകളെക്കാൾ താഴെയാണ് നിലവിൽ ട്രംപ് ഭരണകൂടം കാടിളക്കി സ്വീകരിച്ചിരിക്കുന്ന നാടുകടത്തൽ നടപടികൾ.

പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ കാലെബ് വിറ്റെല്ലോയെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ദൗത്യത്തിനായി നിയമിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നാടുകടത്തൽ പ്രക്രിയ പുനരാരംഭിച്ചേക്കും. ഗ്വാട്ടിമാല, എൽ സാൽവഡോർ, പനാമ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുമുളള ബാക്കി കുടിയേറ്റക്കാരുടെ നാടുകടത്തലും പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ, ഇക്വഡോർ, പെറു, ഇന്ത്യ എന്നിവിടങ്ങളിലെ പൗരന്മാരെ നാടുകടത്തുന്നതിന് അമേരിക്കൻ സൈന്യം സ,ഹായം നൽകിയിരുന്നു.

Content Highlights: Trump deporting people at slower rate than Biden did in his last year in office

dot image
To advertise here,contact us
dot image