
കാലിഫോർണിയ: വാട്സാപ്പ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ. വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ ഉൾപ്പടെ തടസം നേരിടുന്നുവെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ഇന്ന് വൈകിട്ട് 5.30ഓടെ 460 ലധികം പരാതികൾ ലഭിച്ചതായി ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.
ഗ്രൂപ്പുകളിൽ സന്ദേശം അയയ്ക്കുന്നതിനും വാട്സാപ്പ് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നതിലുമടക്കം പലർക്കും തടസം നേരിട്ടു. ചിലർക്ക് വെബ് വാട്സാപ്പ് ലോഗിൻ ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സെർവർ ഡൗൺ ആയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. അതേസമയം പ്രശ്നങ്ങൾ ഭാഗികമായി പരിഹരിക്കപ്പെട്ടു.
സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇന്ന് രാവിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസുകളായ (യുപിഐ) ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളിലും സേവനങ്ങൾക്ക് തടസം നേരിട്ടിരുന്നു.
Content Highlights- What's wrong with WhatsApp? Unable to send messages and update status, server down, conclusion