'മൂന്ന് പിറ്റ്ബുൾനായകളുടെ ഉറ്റ തോഴി'; അമേരിക്കയിൽ 7മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു

വളർത്തുനായകൾക്കൊപ്പം വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് തന്റെ മകളെന്ന് മാതാവ് പറയുന്നു

dot image

വാഷിങ്ടൺ: അമേരിക്കയിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. ഒഹായോയിലെ കൊളംബസിലാണ് സംഭവം. എലിസ ടര്‍ണര്‍ എന്ന പെൺകുട്ടിയാണ് മരണമടഞ്ഞത്. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീട്ടിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട മൂന്ന് വളർത്തുനായകളാണ് ഉണ്ടായിരുന്നത്. വളർത്തുനായകൾക്കൊപ്പം വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് തന്റെ മകളെന്ന് മാതാവ് പറയുന്നു.തന്റെ മൂന്ന് പിറ്റ് ബുൾ നായകൾക്കൊപ്പം സമാധാനപരമായി കുഞ്ഞ് കളിച്ചിരുന്നതാണ്. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും അമ്മ പറഞ്ഞു.

അപകടസമയത്ത് കുഞ്ഞിന്റെ അടുത്ത് മാതാപിതാക്കൾ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മരണം ഫ്രാങ്ക്ലി പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ മൂന്ന് വളർത്തുനായകളിൽ ഒരെണ്ണം കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ മൂന്ന് വളര്‍ത്തുനായകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

content highlights : 7-Month-Old Baby Killed By Pet Pit Bull In US, Mother Says 'Will Never Understand Why

dot image
To advertise here,contact us
dot image