
പോർട്ടോ നോവോ: ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നടന്ന ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ. നൈജറും ബുർകിന ഫാസോയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായത്. ഏപ്രിൽ 21നായിരുന്നു ആക്രമണം.
എട്ട് സൈനികർ കൊല്ലപ്പെട്ടു എന്നായിരുന്നു സർക്കാർ ആദ്യം പുറത്തുവിട്ട വിവരം. തങ്ങൾ 70 സൈനികരെ വധിച്ചു എന്നായിരുന്നു ഭീകരരുടെ അവകാശവാദം. എന്നാൽ 54 സൈനികരാണ് മരിച്ചത് എന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്‌ലാം വൽമുസ്ലിമിൻ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്.
മാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ജമാഅത്ത് നുസ്രത് അൽ ഇസ്‌ലാം. ഇവർ അയൽ രാജ്യങ്ങളിലേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. വിഘടനവാദവും, തീവ്രവാദ ഗ്രൂപ്പുകളുടെ ശല്യവും മൂലം ബുദ്ധിമുട്ടുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സർക്കാരുകൾക്ക് സ്ഥിരം തലവേദനയാണ് ഈ സംഘടന. ബെനിനിൽ .
Content Highlights: 54 soldiers died in benin terrorist attack