തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണു; ആറ് മരണം

അപകടം പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയായിരുന്നു

dot image

തായ്ലൻഡ്: തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലിൽ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പൊലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു.

അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാ​ഗമായി ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Content Highlights:Small plane crashes into sea in Thailand six dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us