
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.
മാർപാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ റിപ്പോര്‍ട്ടര്‍ ടിവി സംഘവും വത്തിക്കാനിലെത്തി. റിപ്പോര്‍ട്ടര്‍ ടി വി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍, എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍, ഡല്‍ഹി ബ്യൂറോ റീജിയണല്‍ ചീഫ് പി ആര്‍ സുനില്‍, ക്യാമറാ പേഴ്‌സണ്‍ നന്ദു പേരാമ്പ്ര എന്നിവരാണ് വത്തിക്കാനിലെത്തിയത്.
Content Highlights: Pope Francis funeral LIVE Updates
ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ, ഭൗതികശരീരം കബറടക്കി
പാവങ്ങളുടെ പോപ്പിന് വിട നൽകാൻ എത്തി ലോകനേതാക്കൾ
മഹാ ഇടയന് അന്ത്യവിശ്രമം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ദേഹം കബറടക്കി. സെന്റ് മേരി ബസിലിക്കയില്‍ മഹാ ഇടയന് അന്ത്യവിശ്രമം
മാര്‍പാപ്പയുടെ ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയില്‍ എത്തിച്ചു
വിലാപയാത്രയില്‍ നിന്ന്
ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയിലേക്ക് കൊണ്ടുപോകുന്നു
സെന്റ് പീറ്റേര്‍സ് ബസിലിക്കയോട് വിട ചൊല്ലി മാര്‍പാപ്പ
ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര ആരംഭിച്ചു. സംസ്‌കാരത്തിനായി സെന്റ് മേരി ബസിലിക്കയിലേക്കാണ് കൊണ്ടുപോകുന്നത്.
ഏറ്റവും ചെറിയവർക്കായി, പാർശ്വവത്കരിക്കപ്പെട്ടവർക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തിൽ സ്ഥാനം നൽകിയ പാപ്പയാണ് ഫ്രാൻസിസ്. സമൂഹത്തിൽ ഉയർന്നുവരുന്ന നവമായ മാറ്റങ്ങളിലും, പരിശുദ്ധാത്മാവ് സഭയിൽ പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുകയും ചെയ്തു ഫ്രാൻസിസ് പാപ്പ. തന്റെ സ്വതസിദ്ധമായ ഭാഷയിൽ, ആധുനിക ലോകത്തെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനും, വെല്ലുവിളികളും വൈരുദ്ധ്യങ്ങളും നടുവിൽ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തുവെന്നത്, വലിയ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. സഭയിൽ നിന്നും അകന്നു കഴിയുന്നവരെ പോലും ഔപചാരികത ഇല്ലാതെ അഭിസംബോധന ചെയ്യുവാൻ ഫ്രാൻസിസ് പാപ്പാ ശ്രദ്ധിച്ചിരുന്നുവെന്നും, ആഗോളവൽക്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടുവാനും, ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ട്.
കർദിനാള്‍ ജോവാനി ബാത്തീസ്താ റേ
സംസ്‌കാര ശുശ്രൂഷകള്‍ അവസാന ഘട്ടത്തില്‍
'വത്തിക്കാൻ രാഷ്ട്രത്തിന് സൈന്യം നൽകുന്നത് സ്വിറ്റ്‌സര്‍ലൻഡിൽ നിന്ന്'
മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയവർ
തിരുകര്‍മ്മങ്ങളുടെ ആദ്യഭാഗം അവസാനിച്ചു. ഇനി വിശ്വാസികളുടെ പ്രാര്‍ത്ഥന. ആറ് ഭാഷകളിലാണ് സാർവത്രിക പ്രാർത്ഥന നടക്കുക
ലോകം വത്തിക്കാനില്‍ ജനസാഗരമായി സെന്റ്പീറ്റേഴ്സ് ചത്വരം
— Reporter Live (@reporter_tv) April 26, 2025
Read Story: https://t.co/OvZAGMUtaq
Watch Live: https://t.co/eeNEzKYogy
Download Reporter Live App: https://t.co/Toa9bwlxgk #PopeFrancis #marpappa #Pope #francismarpappa #vatican #ReporterLive pic.twitter.com/RazI6SS3TY
സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു
കര്‍ദിനാള്‍ ജോവാനി ബാത്തീസ്താ റേ മുഖ്യകാര്‍മികന്‍
സംസ്‌കാരചടങ്ങുകളുടെ മുഖ്യകാര്‍മികനായി കര്‍ദിനാള്‍ ജോവാനി ബാത്തിസ്താ റേ. കോളേജ് ഓഫ് കര്‍ദിനാള്‍സിന്റെ ഡീനാണ് 91-കാരനായ അദ്ദേഹം.
പതിനാറു ഭാഷകളിൽ പ്രാർത്ഥന; ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം
സുവിശേഷ പാരായണത്തിനായുള്ള പ്രദക്ഷിണം ആരംഭിച്ചു. ലത്തീന്‍ ഭാഷയിലാകും സുവിശേഷം വായിക്കുക.
വത്തിക്കാനില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍
സംസ്‌കാരശുശ്രൂഷയുടെ ഭാഗമായുള്ള ദിവ്യബലിക്ക് തുടക്കമായി
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിച്ച് ഡോണൾഡ് ട്രംപ്
ലോകത്തിന് ഒരു പുതിയ ദര്‍ശനം നല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങുന്നത്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു
മഹാ ഇടയന് വിടനല്‍കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ലക്ഷങ്ങള്‍
ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് പേരാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയിരിക്കുന്നത്.