
ഒട്ടാവ: കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറില്‍ ഫിലിപ്പീനോ വിഭാഗത്തിന്റെ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് നിരവധി പേരുടെ ജീവനെടുത്ത അപകടം നടന്നത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാക്കാമെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു. എസ് യു വി കാര്‍ ആണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും നഗരം മുക്തമായിട്ടില്ലെന്നും കൊല്ലപ്പെട്ടവരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ് ആലോചനയെന്നും വാന്‍കൂവര്‍ കൗണ്‍സിലര്‍ പ്രതികരിച്ചു.
Content Highlights: Several people feared dead after car drives into crowd at Canada