പാക് പൗരന്മാർക്ക് മടങ്ങാനുള്ള സമയം അവസാനിച്ചു; ഇനി നേരിടേണ്ടി വരിക കടുത്ത നടപടി

537 പാകിസ്താനികളാണ് നിലവിൽ അട്ടാരി അതിർത്തി വഴി രാജ്യം വിട്ടതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു

dot image

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നിന്ന് പാകിസ്താന്‍ പൗരന്മാർ മടങ്ങണമെന്ന കേന്ദ്രത്തിൻ്റെ നിർദേശം പാലിക്കാത്തവരെ കാത്തിരിക്കുന്നത് കർശന നിയമ നടപടികൾ. ഇന്ത്യ വിടാത്ത പാകിസ്ഥാനികൾക്ക് മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇത് രണ്ടുമോ നേരിടേണ്ടി വരും. 537 പാകിസ്ഥാനികളാണ് നിലവിൽ അട്ടാരി അതിർത്തി വഴി രാജ്യം വിട്ടതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇപ്പോഴും നിരവധി പാകിസ്താനികള്‍ രാജ്യത്ത് താമസിക്കുന്നുണ്ട്. ഇന്ന് രാത്രിയോടെ രാജ്യം വിടാനുള്ള സമയം അവസാനിക്കുമ്പോൾ ബാക്കിയാവുന്ന പാകിസ്താന്‍ പൗരന്മാരെ തേടിയെത്തുന്നത് മുകളിൽ പറഞ്ഞ കർശന നടപടികളാണ്. അതേ സമയം, സാർക്ക് വിസയുള്ള പാകിസ്താന്‍ പൗരന്മാർക്ക് ഏപ്രിൽ 27 വരെയാണ് ഇന്ത്യ വിടാനുള്ള സമയം നീട്ടികൊടുത്തിരിക്കുന്നത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് കര്‍ശന നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. വാഗ - അട്ടാരി അതിര്‍ത്തി അടിയന്തരമായി അടച്ചു.

ചൊവ്വാഴ്ചയാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.
Content Highlights- The opportunity for Pakistani citizens to return has ended, and those who do not return will now face severe action.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us