വീടില്ലാതെ കാലങ്ങളായി ദുരിതമനുഭവിച്ചിരുന്ന പ്രദീപന് വാര്യർകണ്ടിക്ക് ഇനി സ്വന്തം വീട്. അമ്പത് ശതമാനത്തോളം ഭിന്നശേഷിക്കാരനായ പ്രദീപന് അര്ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില് മുന്ഗണന ലഭിച്ചിരുന്നില്ല. പ്രദീപിന്റെ ദുരിത കഥ റിപ്പോര്ട്ടര് ജനങ്ങളുടെ മുന്നില് എത്തിച്ചിരുന്നു. ഇതിനേതുടര്ന്നാണ് സഹായ ഹസ്തവുമായി ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് കൊമേഴ്സ്, ലക്ഷ്യയുടെ എംഡി ഓര്വല് ലെയണല് രംഗത്ത് എത്തിയത്.
ലോട്ടറിവിറ്റ് അന്നത്തിനുള്ള പണം കണ്ടെത്തുന്ന പ്രദീപിന് കുടുംബത്തോടൊപ്പം ചോര്ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. വികലാംഗ പെന്ഷന് മാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്ന ഏക ആനുകൂല്യം.