പത്തനംതിട്ട: യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില് ഓര്ത്തഡോക്സ് സഭയുടെ യുവജന സംഘടനയെ മറയാക്കി വ്യാപകമായി വോട്ട് പിടിക്കുന്നുവെന്ന് ആരോപണം. 'യുവജന പ്രസ്ഥാനം' എന്ന സംഘടനയുടെ നേതൃത്വത്തില് ഇരിക്കുന്നവര് സഭയെ മറയാക്കി വോട്ട് പിടിക്കുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ക്ലിമിസ് തിരുമേനിക്ക് പരാതി കൈമാറി.
യുവജന പ്രസ്ഥാനം പരിപാടിക്കെത്തുന്നവരുടെ വിവരങ്ങള് ശേഖരിച്ച് അവരെ ഫോണില് ബന്ധപ്പെട്ട് വോട്ട് തേടുന്നുവെന്നാണ് പരാതിയില് ഉന്നയിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഈ പ്രവണത തടയണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.
'ജൂലൈ രണ്ടിന് മല്ലശ്ശേരിയില് നടക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ പരിപാടിയില് എത്തുന്ന ആളുകളുടെ ഡാറ്റ ഭാരവാഹികള് ശേഖരിക്കും. ഈ ഡാറ്റ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെട്ട് വോട്ട് നേടുന്നതിനും അതുവഴി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്.' എന്നാണ് ക്ലീമിസ് തിരുമേനിക്ക് നല്കിയ പരാതിയില് ഉന്നയിക്കുന്നത്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എ വിഭാഗത്തില് നിന്ന് രാഹുല് മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ സ്ഥാനാര്ത്ഥിയായി അബിന് വര്ക്കിയുമാണ് മത്സരിക്കുന്നത്. അതേസമയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എ-ഐ മത്സരത്തിന് പുറമേ മൂന്നില് കൂടുതല് പേര് മത്സര രംഗത്തുണ്ട്.