കാഞ്ഞങ്ങാട്: മരം ദേഹത്തേക്ക് വീണ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അംഗടിമുഗർ സ്വദേശികളായ യൂസുഫ്, ഫാത്തിമ ദമ്പതികളുടെ മകൾ ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
കുട്ടിയുടെ ദേഹത്തേക്ക് സ്കൂളിന് മുമ്പിലുണ്ടായിരുന്ന വലിയ മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ മിൻഹയെ കുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് മിൻഹയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അംഗടിമുഗർ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ആയിഷത്ത് മിൻഹ.