
എറണാകുളം: എറണാകുളം ലോ കോളേജിൽ അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ. കോളേജിലെ ആൻറി റാഗിംഗ് കമ്മിറ്റി അംഗങ്ങളായ അധ്യാപകരടക്കം അഞ്ച് പേരെയാണ് പൂട്ടിയിട്ടത്. കെ എസ് യു പ്രവർത്തകർക്ക് അനുകൂലമായി റിപ്പോർട്ട് നൽകി എന്നാരോപിച്ചാണ് പൂട്ടിയിടൽ. ലോ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ കെ എസ് യു പ്രവർത്തകരെ ഒഴിവാക്കി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മാത്രം റിപ്പോർട്ട് നൽകി എന്നാണ് ആരോപണം.