യൂട്യൂബർ തൊപ്പി ശ്രീകണ്ഠാപുരത്ത് അറസ്റ്റിൽ

കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.

dot image

ശ്രീകണ്ഠാപുരം: യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിൻ്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.

പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ നിഹാദിനെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതിൽ തുറക്കാതെ അകത്തുനിന്ന് പൂട്ടിതോടെ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. നിഹാദിൻ്റെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.

വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെയാണ് നിഹാൽ അശ്ലീല പരാമർശം നടത്തിയത്. ഇയാളെ കാണാനെത്തിയ കുട്ടികളടക്കമുള്ള ആളുകളെക്കൊണ്ട് നിറഞ്ഞ് ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us