കെ വി തോമസ് ബിജെപിയുമായി അവിഹിത ബന്ധത്തിനുള്ള സിപിഐഎമ്മിന്റെ അഴകിയ ദല്ലാള്; ചെറിയാന് ഫിലിപ്പ്

മെട്രോ മാന് ഇ ശ്രീധരനുമായി സംസ്ഥാന സര്ക്കാരിന്റെ പ്രതിനിധിയായ കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

dot image

തിരുവനന്തപുരം: ബിജെപിയുമായി അവിഹിത ബന്ധത്തിന് കെ വി തോമസിനെ സിപിഐഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. ലോക്സഭ തിരഞ്ഞെടുപ്പില് ബിജെപി-സിപിഐഎം രഹസ്യബന്ധമുണ്ടാവുമെന്നും അതിന് മുന്നോടിയായാണ് കെ വി തോമസ് ബിജെപി നേതാക്കളുമായി ചര്ച്ചയാരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ വി തോമസും ബിജെപി വക്താവായ ഇ ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്ദ്ദേശപ്രകാരമാണ്. കേന്ദ്ര സര്ക്കാര് അനുമതി നിഷേധിച്ച സില്വര് ലൈന് പദ്ധതിയെ പുതിയ കുപ്പിയില് അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില് സിപിഐ സ്ഥാനാര്ത്ഥികള് മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്ത്ഥികള്ക്ക് സിപിഐഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളില് സിപിഐഎമ്മിനെ ബിജെപി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ വി തോമസ് ബി ജെപി നേതാക്കളുമായി ചര്ച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us