സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്കും ഇഞ്ചിക്കും പൊള്ളുന്ന വില

ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്ത കച്ചവടക്കാര് പറയുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മൊത്ത വിപണിയില് പച്ചക്കറി വില കുതിക്കുകയാണ്. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്ത കച്ചവടക്കാര് പറയുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച പച്ചക്കറി വിലയിലെ കുതിപ്പ് ഇടക്കൊന്ന് താഴ്ന്നെങ്കിലും വീണ്ടും മുന്നോട്ട് തന്നെയാണ്. ഇന്ന് മൊത്ത വിപണിയില് തക്കാളിക്ക് 120, ഇഞ്ചിക്ക് 280, പച്ച മുളകിന് 70 രൂപയും മുതലാണ് വില. കാരറ്റ്, ഉള്ളി എന്നിവക്ക് 100 രൂപ മുതല് 180 രൂപ വരെ എത്തി. ഈ വിലകളിലും വിവിധ മാര്ക്കറ്റുകളില് മാറ്റമുണ്ട്.

തിരുവനന്തപുരം ചാല മാര്ക്കറ്റില് തക്കാളിക്ക് 120ഉം ഇഞ്ചിക്ക് 260ഉം പച്ചമുളകിന് 70 രൂപയുമാണ് വില. ബീന്സിന് 90, ഉള്ളി 160, കാരറ്റ് 100, മുരിങ്ങക്ക 60, നാരങ്ങ 60, എന്നിങ്ങനെയാണ് വിലനിലവാരം.

ഹോര്ട്ടികോര്പില് അല്പം ആശ്വസമുണ്ട്. മൊത്ത വിപണിയിലെ വില വര്ധന പിടിച്ച് നില്ക്കാന് പെടാപ്പാട് പെടുന്ന സാധാരണക്കാരെ സഹായിക്കും വിധത്തിലുള്ള വിലകുറവല്ലെങ്കിലും അല്പം കുറവുണ്ട് എന്ന് മാത്രം. മൊത്തവിപണിയില് 120 രൂപയുള്ള തക്കാളിക്ക് ഹോര്ട്ടികോപ്പില് 116 രൂപയാണ്. ഇഞ്ചിക്ക് 245, ബീന്സ് 95 അങ്ങനെ നേരിയ കുറവോടെ ഹോര്ട്ടികോര്പ് വില്പ്പന നടത്തുന്നു. അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് പഴക്കറി വില വര്ധനയ്ക്ക് പിന്നിലെ ഒരു കാരണം. മറ്റൊന്ന് സംസ്ഥാനത്തെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണെന്നാണ് ആരോപണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us