പിരിഞ്ഞവര് വേദിയില് ഒരുമിച്ച്; അബ്ദുള് വഹാബും മന്ത്രി അഹമ്മദ് ദേവര്കോവിലും സിപിഐഎം സെമിനാറില്

ഐഎന്എല് ഔദ്യോഗിക വിഭാഗത്തിന്റെ എതിര്പ്പിനെ അവഗണിച്ചാണ് വിമത വിഭാഗത്തെ സിപിഐഎം സെമിനാറിന് ക്ഷണിച്ചത്.

dot image

കോഴിക്കോട്: ഏക സിവില് കോഡിനെതിരായ സിപിഐഎം സെമിനാറില് പങ്കെടുത്ത് മന്ത്രി അഹമ്മദ് ദേവര്കോവിലും ഐഎന്എല് വിമത നേതാവ് അബ്ദുള് വഹാബും. ഐഎന്എല് ഔദ്യോഗിക വിഭാഗത്തിന്റെ എതിര്പ്പിനെ അവഗണിച്ചാണ് വിമത വിഭാഗത്തെ സിപിഐഎം സെമിനാറിന് ക്ഷണിച്ചത്.

അഹമ്മദ് ദേവര്കോവിലും അബ്ദുള് വഹാബും സെമിനാറില് ഒരുമിച്ച് വേദി പങ്കിടും. പതിനൊന്ന് സാമുദായിക സംഘടനകളാണ് സെമിനാറില് പങ്കെടുക്കുന്നത്. വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിയായ നേതാക്കളാണ് സെമിനാറില് എത്തിച്ചേര്ന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് കോഴിക്കോട് സ്വപ്നനഗരിയില് തയ്യാറാക്കിയ സെമിനാര് വേദിയിലേക്ക് എത്തിച്ചേര്ന്നിരിക്കുന്നത്.

സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് കെ പി രാമനുണ്ണി അധ്യക്ഷനാണ്. സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us