സിപിഐഎം സെമിനാറിനെ കുറച്ചുകാണുന്നില്ലെന്ന് പിഎംഎ സലാം

ഏക സിവിൽ കോഡിനെതിരെ ജൂലൈ 22ന് കോൺഗ്രസ് സെമിനാർ നടത്തും

dot image

മലപ്പുറം: ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തിയ സെമിനാറിനെ കുറച്ചുകാണുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സെമിനാർ നന്നായിരുന്നു. പ്രസംഗങ്ങൾ പല വിധത്തിലാണ് പോയത്. ചിലർ വ്യക്തി നിയമം മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു, ചിലർ ലിംഗ നീതിയും ചിലർ ലിംഗ സമത്വവും വേണമെന്ന് പറഞ്ഞു. ഏക സിവിൽ കോഡിനെ ചിലർ അംഗീകരിക്കുന്നു. എന്നാൽ സെമിനാറിൽ സിപിഐഎം രാഷ്ട്രീയം കണ്ടുവെന്നും പി എം എ സലാം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ജൂലൈ 22ന് കോൺഗ്രസ് സെമിനാർ നടത്തും. ജൂലൈ 26ന് മുസ്ലീം കോഡിനേഷൻ കമ്മിറ്റിയുടെ സെമിനാർ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിപ്പൂരിലേത് ഗുരുതരമായ സാഹചര്യമെന്ന് പി എം എ സലാം പറഞ്ഞു. രണ്ടാമത്തെ കത്താണ് ലഭിക്കുന്നത്. സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല. കരിപ്പൂർ എയർപോർട്ടിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ റൺവെയുടെ നീളം കുറയ്ക്കാനുള്ള നീക്കം. വിമാന അപകടമുണ്ടായ എല്ലാ എയർ പോർട്ടിലും വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്. എന്നാൽ കരിപ്പൂരിൽ മാത്രം അപകടത്തിന് ശേഷം വിമാനമിറങ്ങുന്നില്ല.

ആകെ ഏറ്റെടുക്കേണ്ടത് 14.5 ഏക്കർ മാത്രമാണ്. അത് പോലും സർക്കാർ ചെയ്യുന്നില്ല. കരിപ്പൂർ വിമാനത്താവളം തകർക്കാൻ ആണ് സർക്കാർ ശ്രമം. ഭൂമി വിട്ട് കൊടുക്കുന്നവരുടെ ആശങ്ക പരിഹരിക്കണം. മാന്യമായ നഷ്ടപരിഹാരം കിട്ടണം. സർക്കാരിന്റെ മെല്ലെപ്പോക്ക് മനപ്പൂർവ്വമെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി.

പ്ലസ് വൻ സീറ്റിന്റെ കണക്ക് സർക്കാരിന്റെ കൈയ്യിലുണ്ട്. എന്നിട്ട് ഇത്ര കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു. സർക്കാർ വ്യാജ കണക്ക് പറയുന്നുവെന്നും സ്വാശ്രയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പി എം എ സലാം ആരോപിച്ചു.

dot image
To advertise here,contact us
dot image