ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് സ്വര്‍ണകിണ്ടി വഴിപാടായി സമര്‍പ്പിച്ച് ഭക്ത. നൂറ് പവന് വരുന്ന കിണ്ടിയാണ് വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന യുവതിയാണ് 100 പവനോളം വരുന്ന സ്വര്‍ണകിണ്ടി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.
കര്‍ക്കിടകം ഒന്നാം തിയ്യതിയായ തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചു. 770 ഗ്രാം തൂക്കം വരുന്ന കിണ്ടിക്ക് 53 ലക്ഷം രൂപയോളം വില വരും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന് നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കിരീടം തിരുവനന്തപുരം സ്വദേശി വഴിപാടായി നല്‍കിയിരുന്നു.