ഷാജന് സ്കറിയക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയൊന്നും സ്വീകരിക്കരുതെന്ന് ഹൈക്കോടതി

നിലമ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഷാജന് സ്കറിയ നല്കിയ മുന്കൂര് ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്ദ്ദേശം

dot image

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജന് സ്കറിയക്കെതിരെ നടപടിയൊന്നും സ്വീകരിക്കരുതെന്ന് ഹൈക്കോടതി. നിലമ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഷാജന് സ്കറിയ നല്കിയ മുന്കൂര് ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്ദ്ദേശം. മതസ്പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് കേസ്. നിലമ്പൂർ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

അതേസമയം ഷാജനെതിരെയുള്ള കേസുകളിൽ പൊലീസ് നോട്ടീസ് കൈമാറണമെന്നും അതിനായി തന്റെ മേൽവിലാസം ഷാജൻ പൊലീസിന് കൊടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുവരെയുള്ള കേസുകളിൽ ക്രിമിനൽ നടപടി ചട്ട പ്രകാരം നോട്ടീസ് നൽകുകയോ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്ന വിവരം നോട്ടീസിലൂടെ അറിയിക്കുകയോ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജൻ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us