ജയില് അസിസ്റ്റന്റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി

dot image

തൃശൂര്: വിയ്യൂര് ജയില് അസിസ്റ്റന്റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില് ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര് സ്വദേശികളായ ആകാശ് തില്ലങ്കേരി (29 ), ജിജോ കെ വി (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര് ജില്ലാ സെഷന്സ് കോടതി തള്ളിയത്. സെല്ലിനു മുന്നില് അകത്തെ ദൃശ്യങ്ങള് കാണാന് കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ജയില് ഓഫീസ് മുറിയില് സൂപ്രണ്ടിനെ ആക്രമിച്ചത്.

തുടര്ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ആകാശിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. അസിസ്റ്റന്റ് ജയിലര് രാഹുലിനാണ് മര്ദ്ദനമേറ്റത്. അദ്ദേഹം തൃശൂര് മെഡിക്കല് കോളേജില് ചികിത്സ തേടി.

കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാപ്പ ചുമത്തി ആകാശിനേയും ജിജോയേയും അറസ്റ്റ് ചെയ്തത്. കളക്റുടെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. ഷുഹൈബ് വധക്കേസില് ഒന്നാം പ്രതിയാണ് ആകാശ്. മറ്റ് കേസുകളില് അകപ്പെടരുതെന്ന് ചൂണ്ടികാട്ടിയായിരുന്നു ഷുഹെെബ് വധക്കേസില് ആകാശിന് ജാമ്യം അനുവദിച്ചത്. എന്നാല് ഇതിനിടെ ഡിവെെഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില് ആകാശിനെതിരെ കേസെടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us