സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 111 പേർക്ക്

കൊല്ലത്ത് 28 പേരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 29 പേർ. കൊല്ലത്ത് 28 പേരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കഴിഞ്ഞദിവസം മരിച്ചു.

ജൂലൈ 20-ന് 102 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും കോഴിക്കോടുമാണ്. 27 പേർ വീതം. ജൂലൈ 19-ന് 112 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് 35-ഉം, പാലക്കാട് 18-ഉം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ ആകെ 1982 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു.

സംസ്ഥാനത്ത് നിലവിൽ മഴ തുടർച്ചയായി പെയ്യാത്തതും പകൽ വെയിൽ കനക്കുന്നതും കൊതുക് വളരാൻ അനുകൂല സാഹചര്യമാവുന്നുണ്ട് എന്നാണ് നിരീക്ഷണം. അനുകൂല സാഹചര്യത്തിൽ കൊതുക് പെരുകുന്നത് ഡെങ്കിപ്പനി വ്യാപനത്തിനും കാരണമാവുന്നു.

കോഴിക്കോട് ജില്ലയില് ദിവസേന ശരാശരി ആയിരത്തിലധികം പേരാണ് പനിയ്ക്ക് ചികിത്സ തേടി ആശുപത്രികളില് എത്തുന്നത്. എലിപ്പനിയും, എച്ച് വണ് എന് വണ്ണും, പനി മൂലം ചികിത്സ തേടിയ ചിലരില് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവരമ്പലത്ത് നാല് വയസുകാരന് ജപ്പാന് ജ്വരം സ്ഥിരീകരിച്ചിരുന്നു.

dot image
To advertise here,contact us
dot image