എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ്; കോടതിയില് നേരിട്ടെത്തി സുധാകരന്

പോക്സോ കേസിലെ ആരോപണത്തിനെതിരെയാണ് കേസ് നല്കിയത്

dot image

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നല്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പോക്സോ കേസിലെ ആരോപണത്തിനെതിരെയാണ് കേസ് നല്കിയത്.

എറണാകുളം സിജെഎം കോടതിയില് നേരിട്ടെത്തി സുധാകരന് മാനനഷ്ടക്കേസ് നല്കുകയായിരുന്നു. എം വി ഗോവിന്ദന്, കണ്ണൂര് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നല്കിയത്. മോന്സന് മാവുങ്കല് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന് ഉണ്ടായിരുന്നുവെന്ന വാര്ത്തകളുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്ശം.

കേസ് സിജെഎം കോടതി നാളെ പരിഗണിക്കും. ഇതില് കൂടുതല് തന്നെ അപമാനിക്കാനില്ലെന്ന് കോടതിക്ക് പുറത്ത് സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ക്രിമിനല് അപകീര്ത്തി കേസായതിനാലാണ് നേരിട്ട് കോടതിയില് ഹാജരായതെന്നും കെ സുധാകരന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us