തൃശൂർ: കൃഷ്ണഗിരിയിലെ സർക്കാർ ഭൂമിയിലെ അനധികൃത മരം മുറിയെ കുറിച്ച് പ്രതികരിക്കാതെ മന്ത്രി കെ രാജൻ. മൂന്നു വട്ടം ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറി. പട്ടയഭൂമിയില് നിന്ന് പ്രത്യേക മരങ്ങള് മുറിക്കാം എന്ന സര്ക്കാര് ഉത്തരവ് പിന്വലിച്ചതിന് ശേഷവും എം വി ശ്രേയാംസ് കുമാറിന്റെ കുടുംബം കൈമാറ്റം ചെയ്ത സർക്കാർ ഭൂമിയില് നിന്ന് വ്യാപക മരംമുറി നടന്നത് റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പുറത്ത് കൊണ്ടുവന്നിരുന്നു.
കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി സര്ക്കാര് ഭൂമിയാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്ട്ടില് പറയുന്നുണ്ട്. ശ്രേയാംസ് കുമാറും കുടുംബവും സര്ക്കാര് ഭൂമി കൈമാറിയെന്ന് റിപ്പോര്ട്ടില് നിന്ന് വ്യക്തമാണ്. ഉടമസ്ഥാവകാശം കിട്ടാന് വ്യാജരേഖ ചമച്ച് ആധാരമുണ്ടാക്കി പട്ടയം കിട്ടാത്ത സര്ക്കാര് ഭൂമി രജിസ്റ്റര് ചെയ്തു. ഈ അനധികൃത ആധാരങ്ങള് ഉടന് റദ്ദ് ചെയ്യണമെന്ന് കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു. നാലുമാസമായും ഇതിൽ തുടർനടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച ചോദ്യത്തിൽ നിന്നും റവന്യൂ വകുപ്പ് മന്ത്രി ഒഴിഞ്ഞുമാറിയത്.
ഗൗരവമുള്ള നിർദേശങ്ങളോടെയായിരുന്നു കളക്ടർ നിർദേശം സമർപ്പിച്ചത്. കൃഷ്ണഗിരി വില്ലേജില് റീസര്വേ നടത്താന് സര്വേ ഡയറക്ടര്ക്ക് നിര്ദേശം നല്കണം. വ്യാജരേഖ തയ്യാറാക്കി ഭൂമി കൈമാറ്റം ചെയ്തതിനാല് വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യണം. പൊലീസില് ക്രിമിനല് കേസ് നല്കണമെന്നും സുല്ത്താന് ബത്തേരി തഹസില്ദാറോട് കലക്ടര് നിര്ദേശിച്ചിരുന്നു. കൃഷ്ണഗിരി വില്ലേജിലെ റവന്യൂ രേഖകളില് അടിയന്തര രേഖപ്പെടുത്തലുകള് വേണമെന്നും കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു.