തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ടി വി ഉന്നയിക്കുന്ന ആരോപണങ്ങള്ക്ക് മറുപടി പറയാന് താന് റവന്യൂ മന്ത്രിയല്ലെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസ്സന്. വനഭൂമിയില് അനധികൃതമായി ആര് മരം മുറിച്ചാലും അത് തെറ്റാണ്. വനം വകുപ്പ് കേസെടുക്കണമെന്നും ഹസ്സന് പറഞ്ഞു. കൃഷ്ണഗിരിയില് ഉള്പ്പെടെ വ്യാജ രേഖ ചമച്ച് ആധാരം ഉണ്ടാക്കി ശ്രേയാംസ് കുമാറും കുടുംബവും മരം മുറിച്ചെന്ന, റിപ്പോര്ട്ടര് ടി വി വാര്ത്തയുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ഹസ്സന് മറുപടി പറയാന് തയ്യാറാവാതിരുന്നത്.
ശ്രേയാംസ്കുമാര് മുന്നണി വിടുമോയെന്നത് അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസ്സന് പറഞ്ഞു.
എം എം ഹസ്സന്റെ മറുപടി-
"റിപ്പോര്ട്ടര് ചാനല് ഉന്നയിക്കുന്ന ആരോപണങ്ങള്ക്ക് മറുപടി പറയാന് ഞാന് റവന്യൂ മന്ത്രിയല്ല. കേരളത്തിന്റെ ഭരണപക്ഷത്തുള്ളയാളുമല്ല. നിങ്ങള് വാര്ത്തകൊടുത്താല് അതിന് മറുപടി പറയത്തക്കവിധം വണ്ണത്തരം ഞങ്ങള് കാണിക്കുമോ. വനഭൂമിയില് അനധികൃതമായി മരംമുറിക്കുന്നതിന് ഞങ്ങളെതിരാണ്. അതിനെതിരെ സര്ക്കാരും വനംവകുപ്പും കേസെടുക്കണം".