മുതലപ്പൊഴി വിഷയത്തിൽ അദാനി ഗ്രൂപ്പുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് സർക്കാർ

തിങ്കളാഴ്ച മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്

dot image

മുതലപ്പൊഴി: മുതലപ്പൊഴി വിഷയത്തിൽ അദാനി ഗ്രൂപ്പുമായി സർക്കാർ തിങ്കളാഴ്ച ചർച്ച നടത്തും. ഡ്രഡ്ജിംഗ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തുന്നത്. തിങ്കളാഴ്ച മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അഴിമുഖത്ത് അപകടം പതിവായതോടെ മുതലപ്പൊഴി വഴിയുളള മത്സ്യബന്ധന ബോട്ടുകളുടെ യാത്ര നിർത്തിവെയ്ക്കുന്നതിനെ കുറിച്ച് തൊഴിലാളികളുമായി ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം. മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസവും തിരയടിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു.

തുടർച്ചയായി രണ്ടാം ദിവസമാണ് മുതലപ്പൊഴിയിൽ അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഒൻപത് നാൽപ്പതോടെ മീൻ പിടിച്ച് മടങ്ങിവന്ന വളളമാണ് തിരയടിയിൽ മറിഞ്ഞ് പുലിമുട്ടിൽ ഇടിച്ചുകയറിയത്. നാലുപേരുണ്ടായിരുന്ന വളളത്തിൽ നിന്ന് ബിജു എന്ന തൊഴിലാളി കടലിലേക്ക് തെറിച്ചു വീണെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു.

ഈ മാസം 10ന് മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. ആളപായമുണ്ടായ അപകടത്തിന് ശേഷം ഉറപ്പ് നൽകിയ അഴിമുഖത്തെ മണ്ണ് നീക്കൽ അടക്കം വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വീണ്ടും മൂന്ന് അപകടം കൂടി ഉണ്ടായതോടെ മുതലപ്പൊഴി വഴി മീൻ പിടിക്കാൻ പോകരുതെന്നാണ് സർക്കാരിൻെറ നിർദ്ദേശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us