കെ-റെയിൽ; കേന്ദ്രം അനുമതി നൽകട്ടെ എന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ മനസ്സിൽ കെ-റയിലിന് അനുകൂലമായ ഒരു വികാരം ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dot image

തിരുവനന്തപുരം: കെ-റെയിൽ വിഷയത്തിൽ കേന്ദ്രം അനുമതി നൽകട്ടെ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ മനസ്സിൽ കെ-റയിലിന് അനുകൂലമായ ഒരു വികാരം ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ ഒരു നാണവുമില്ലാതെ കള്ളം പ്രചരിപ്പിക്കുന്നു. പ്രചരണം ഏൽക്കാതിരിക്കുമ്പോൾ മാധ്യമങ്ങൾക്ക് വാശി കൂടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങൾ വികസനത്തേയും വികസനത്തെ സ്വാഗതം ചെയ്യുന്ന ജനമനസിനേയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ നയമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന്റെ തെളിവാണ് കണ്ണൂർ വിമാനത്താവളം. വിദേശ സർവീസുകൾക്ക് അനുമതി നൽകാത്തത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നു. സങ്കുചിത രാഷ്ട്രീയ താത്പര്യം വച്ച് നാടിന്റെ വികസനത്തെ അട്ടിമറിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us