'തൊട്ടതെല്ലാം പൊന്നാക്കിയ ഭരണാധികാരി'; വക്കം പുരുഷോത്തമനെ ഓര്ത്ത് എ കെ ആന്റണി

അദ്ദേഹം സ്പീക്കറായതോടെ രാവിലെ 8.30 ക്ക് തുടങ്ങിയാല് കൃത്യം ഒന്നരക്ക് സഭ പിരിയുമായിരുന്നു. ധനമന്ത്രിയായപ്പോഴും തൊഴില് മന്ത്രിയായപ്പോഴും വിപ്ലവാത്മകമായി പ്രവര്ത്തിച്ചു.

dot image

തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ വിയോഗത്തില് അനുശോചനമറിയിച്ച് കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. തൊട്ടതെല്ലാം പൊന്നാക്കിയ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമാണ് വക്കം പുരുഷോത്തമനെന്ന് ആന്റണി പറഞ്ഞു.

'പദവി വഹിച്ച മേഖലകളിലെല്ലാം മികച്ച രീതിയില് പ്രവര്ത്തിക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. പ്രഗല്ഭനായ സ്പീക്കറായിരുന്നു. അദ്ദേഹം സ്പീക്കറാവുന്നതിന് മുമ്പ് രാവിലെ സഭ ആരംഭിച്ചാല് വൈകീട്ട് ആറ് മണി കഴിഞ്ഞാണ് സഭ പിരിഞ്ഞിരുന്നത്. എന്നാല് അദ്ദേഹം സ്പീക്കറായതോടെ രാവിലെ 8.30 ക്ക് തുടങ്ങിയാല് കൃത്യം ഒന്നരക്ക് സഭ പിരിയുമായിരുന്നു. ധനമന്ത്രിയായപ്പോഴും തൊഴില് മന്ത്രിയായപ്പോഴും വിപ്ലവാത്മകമായി പ്രവര്ത്തിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച ധനമന്ത്രിയായിരുന്നു. കര്ഷക തൊഴിലാളി നിയമം പാസാക്കിയ തൊഴില് മന്ത്രിയാണ്. ചുമട്ടുതൊഴിലാളി നിയമവും അദ്ദേഹമാണ് പാസാക്കിയത്', ആന്റണി പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ വേദനയില് പങ്കുചേരുന്നുവെന്നും ആന്റണി കൂട്ടിച്ചേര്ത്തു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us