മോണ്സണ് മാവുങ്കല് കേസ്; ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ഐജി ജി ലക്ഷ്മണ് ഉള്പ്പടെയുള്ളവരുടെ ഉറപ്പിനെ തുടര്ന്നാണ് 25 ലക്ഷം രൂപ മോണ്സണ് നല്കിയത് എന്നാണ് പരാതിക്കാരുടെ മൊഴി

dot image

കൊച്ചി: മോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില് പ്രതിയായ ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജാമ്യമില്ലാക്കുറ്റം ചുമത്തിയെങ്കിലും ജി ലക്ഷ്മണിന് ഹൈക്കോടതി നേരത്തെ മുന്കൂര് ജാമ്യം നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില് അറസ്റ്റ് രേഖപ്പെടുത്തിയാലും ഉടന് തന്നെ ജാമ്യത്തില്വിടും. ഐജി ജി ലക്ഷ്മണ് ഉള്പ്പടെയുള്ളവരുടെ ഉറപ്പിനെ തുടര്ന്നാണ് 25 ലക്ഷം രൂപ മോണ്സണ് നല്കിയത് എന്നാണ് പരാതിക്കാരുടെ മൊഴി. കേസിലെ മൂന്നാം പ്രതിയാണ് ഐജി ജി ലക്ഷ്മണ്.

മുഖ്യമന്ത്രിയുടെ ഓഫീസില് സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കാന് ഒരു അദൃശ്യകരം പ്രവര്ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ഐജി ജി ലക്ഷ്മണ് രംഗത്തെത്തിയിരുന്നു. ഈ അസാധാണ ഭരണഘടനാ അതോറിറ്റി ചില സാമ്പത്തിക ഇടപാടുകളില് ഒത്തുതീര്പ്പുണ്ടാക്കുകയും ഇടനിലക്കാരനാവുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. മോണ്സണ് മാവുങ്കല് കേസില് തന്നെ പ്രതിയാക്കിയത് പോലെ തിരശ്ശീലക്ക് പിന്നില് നിന്ന് നിയമവിരുദ്ധ പ്രവൃത്തികള് ചെയ്യാന് ക്രൈംബ്രാഞ്ചിന് നിര്ദേശം നല്കുന്നതും ഇതേ അധികാര കേന്ദ്രമാണെന്നും ഐജി ആരോപിച്ചു. മോന്സണ് മാവുങ്കല് കേസില് തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിയിലാണ് ഐജിയുടെ ഗുരുതര ആരോപണമുളളത്.

ഹൈക്കോടതി വിവിധ ആര്ബിട്രേറ്റര്മാര്ക്ക് കൈമാറിയ തര്ക്കവിഷയങ്ങള്പോലും ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീര്പ്പാക്കിയെന്നും ഐജി ജി ലക്ഷ്മണ് ആരോപിച്ചു. ചോദ്യം ചെയ്യാന് ജൂലൈ 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയിരുന്നു. ഇതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐജി ജി ലക്ഷ്മണ് ഹൈക്കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image