പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

'ആയുർവേദ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ല'

dot image

കൊച്ചി: മോൺസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. ആയുർവേദ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മണിനോട് രാവിലെ 11 ന് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം.

കേസിലെ നാലാം പ്രതിയായ മുൻ ഐജി എസ് സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണ് ലക്ഷ്മണിന് ഹാജരാകാൻ നിർദേശം നൽകിയത്. ഈ കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഐജി ലക്ഷ്മൺ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേർത്തത് എന്നും ഐജി ലക്ഷ്മൺ ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ സർക്കാറിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നതിനിടെയാണ് ഇന്ന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us