സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്ന് പണി; ഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ

സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു

dot image

കൊല്ലം: സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡൻറ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. സ്പീക്കർക്കെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ എൻ ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു.

അതേസമയം സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ് രംഗത്തെത്തി. ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ഗണപതി മിത്താണെന്ന പരാമർശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു.

എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ് എൻഎസ്എസ്. പ്രവർത്തകർ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ എത്തി വഴിപാടുകൾ നടത്തി വിശ്വാസസംരക്ഷണ ദിനത്തിൽ പങ്കാളിയാകണമെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കയച്ച കത്തിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us