കൽപ്പറ്റ: കൃഷ്ണഗിരിയിലെ ഭൂമി തട്ടിപ്പിൽ കൂടുതല് വിവരങ്ങള് പുറത്ത്. സർക്കാർ ഭൂമി പതിച്ച് നൽകണമെന്ന് ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. കൃഷ്ണഗിരിയിലെ കണ്ണായ 16.75 ഏക്കർ ഭൂമി നൽകണമെന്നായിരുന്നു ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് ജില്ലാ കളക്ടറും സർക്കാരും വ്യക്തമാക്കി. എന്നാൽ ഭൂമി പതിച്ച് നൽകാനാവില്ലെന്ന് 2007 ഓഗസ്റ്റിൽ സർക്കാർ ഉത്തരവിറക്കി.
ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് ഉമ്മൻചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 2005 ലായിരുന്നു സർക്കാർ അധീനതയിലുള്ള ഭൂമിയാണിതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. എന്നാൽ ഇന്നേവരെ നികുതി സ്വീകരിക്കാത്ത ഭൂമി വിട്ടുകൊടുക്കാൻ ശ്രേയാംസ് കുമാർ തയ്യാറായിട്ടില്ല. ഈ ഭൂമിയിലാണ് സിപിഐഎം കൊടികുത്തി സമരം നടത്തിയത്.
അതേസമയം വയനാട്ടിൽ ശ്രേയാംസ് കുമാറിൻറെ കുടുംബം സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് മറിച്ചു വിൽക്കുന്നതിനെതിരെ വർഷങ്ങൾക്ക് മുമ്പ് സിപിഐഎം രംഗത്തെത്തിയിരുന്നു. 2010 ൽ ശ്രേയാംസ് കുമാറിൻറെ പാർട്ടി യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ശ്രേയാംസിൻറെ കുടുംബം സർക്കാർ ഭൂമിയിൽ നടത്തിയ തട്ടിപ്പുകൾ പാർട്ടി പത്രത്തിലൂടെയും വാർത്താസമ്മേളനത്തിലൂടെയും സിപിഐഎം തുറന്നടിച്ചത്. ശ്രേയാംസിൻറെ പാർട്ടി പിന്നീട് എൽഡിഎഫിൻറെ ഭാഗമായപ്പോൾ മുമ്പ് നടത്തിയ കുടിൽകെട്ടി സമരത്തെക്കുറിച്ച് പോലും വയനാട്ടിലെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ല.
ശ്രേയാംസിന്റെ ഭൂമി തട്ടിപ്പിൽ സിപിഐഎം അന്വേഷണം ആവശ്യപ്പെട്ടതിന് തെളിവ്