'വന്ദേഭാരതില് കേരളത്തനിമയുള്ള ഭക്ഷണം വേണം'; കത്തയച്ച് ടി എന് പ്രതാപന് എംപി

കേരളത്തില് വന്ദേ ഭാരതില് ലഭിക്കുന്നത് വടക്കേ ഇന്ത്യന് വിഭവങ്ങള് മാത്രമാണെന്നും എന്നാല് കേരളത്തിലെ വിഭവങ്ങള് വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്കിയത്.

dot image

ദില്ലി: കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളില് കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടി എന് പ്രതാപന് എംപി റയില്വേ മന്ത്രിക്ക് കത്ത് നല്കി. കേരളത്തില് വന്ദേ ഭാരതില് ലഭിക്കുന്നത് വടക്കേ ഇന്ത്യന് വിഭവങ്ങള് മാത്രമാണെന്നും എന്നാല് കേരളത്തിലെ വിഭവങ്ങള് വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്കിയത്.

വടക്കേ ഇന്ത്യന് വിഭവങ്ങള് മാത്രം നല്കുന്നതുമായി ബന്ധപ്പെട്ട് പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് എംപി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. കഴിഞ്ഞ ദിവസം റെയില്വേ പുറത്ത് വിട്ട കണക്കുകളില് വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില് രാജ്യത്ത് കേരളമാണ് ഒന്നാമത്.

രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്വ്വീസ് നടത്തുന്നത്. ഇവയില് കാസര്കോട്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെന്സി 183 ശതമാനമാണ്. തിരുവനന്തപുരത്തു നിന്ന് കാസര്കോടേക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്സി 176 ശതമാനവുമാണ്. നിരക്ക് ഇളവിന് സാധ്യതയുള്ള പാതകളിലെ ഒക്യുപെന്സി നിരക്ക് 55 മുതല് താഴേയ്ക്കാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്കോടേക്കുള്ള യാത്രയില് ചെയര് കാറിന് 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസ് യാത്രയ്ക്ക് 2880 രൂപയുമാണ് റെയില്വേ ഈടാക്കുന്നത്.

dot image
To advertise here,contact us
dot image