കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ റിപ്പോർട്ടറിനോട്. പ്രധാനമന്ത്രിയെക്കാണാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് കാണണം എന്നുള്ളതിനാൽ അദ്ദേഹത്തിന്റെ സമയത്തിനായി കാത്തിരിക്കുകയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയുടെ വൈവിധ്യത്തെ തകര്ക്കാന് ശ്രമിക്കുന്നവർക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോൺഗ്രസ് മുമ്പിൽ നിന്ന് നയിക്കണമെന്ന് ഏക സിവില് കോഡ് വിരുദ്ധ കോണ്ഗ്രസ് സെമിനാറില് പങ്കെടുത്തുകൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏക സിവില് കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല.
ഓരോ മതവിഭാഗത്തിനും ഗോത്രങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളുണ്ടാകും അത് വ്രണപ്പെടുത്താന് സമ്മതിക്കില്ല. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്ത്തണം. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പിന്തുണ ഇതിനായി പ്രവര്ത്തിക്കുന്ന എല്ലാവര്ക്കും ഉണ്ടായിരിക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.