'19-ാം നൂറ്റാണ്ട് ചവറ് സിനിമ, ഒഴിവാക്കണം'; രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ്,ശബ്ദരേഖ റിപ്പോർട്ടറിന്

മന്ത്രിയുടെ നിലപാട് തെറ്റെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ നിർണായക ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചു. ജൂറി അംഗമായ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് റിപ്പോർട്ടറിന് ലഭിച്ചത്. 'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ചലച്ചിത്ര പുരസ്കാര നിർണയത്തില് രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു. വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അവാർഡ്മ നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വിനയൻ്റെ അരോപണം തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നേമം പുഷ്പരാജ്-വിനയൻ ഫോൺ സംഭാഷണ ശകലങ്ങൾ

രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമയൊക്കെ പരിഗണിച്ച് വെറുതെ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്തുകൊണ്ട് പരിഗണിച്ചുകൂടാ, ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോഗ്രാഫി എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരിഗണിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാനിതു പറയുമ്പോൾ മറ്റു ജൂറി അംഗങ്ങളും അടുത്തുണ്ടായിരുന്നു. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. രഞ്ജിത്ത് അങ്ങനെ പറഞ്ഞത് ശരിക്കും എന്നെ അപമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല.

dot image
To advertise here,contact us
dot image