'ഫാസിലിക്കയെ പോലെ അഭിനയം എങ്ങനെ വേണമെന്ന് പറഞ്ഞുതരാൻ പറ്റിയ സംവിധായകൻ'; സിദ്ദിഖിനെയോർത്ത് ഗണേഷ്കുമാർ

'ആരാധകരെ പോലും വളരെ എളിമയോടെ കേൾക്കുകയും സംസാരിക്കുകയും ചെയ്തയാൾ'

dot image

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് അനുശോചനം രേഖപ്പെടുത്തി എംഎൽഎയും നടനുമായ കെ ബി ഗണേഷ്കുമാർ. സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുളള നല്ല സംവിധായകനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. പരിചയപ്പെടുന്ന ആരോടും വളരെ സ്നേഹത്തോടെ, മാന്യതയോടെ പെരുമാറുന്ന വ്യക്തിയായിരുന്നു സിദ്ദിഖ്. താന് എടുക്കുന്ന സിനിമകളെ കുറിച്ച് കൃത്യമായ ബോധ്യവും വളരെ മാന്യമായ പെരുമാറ്റവും ഉണ്ടായിരുന്നു. സിദ്ദിഖിന്റെ വായില് നിന്ന് ഒരാള്ക്കും വേദനയുണ്ടാക്കുന്ന ഒരു വാക്കു പോലും വന്നിട്ടില്ലെന്നും കെ ബി ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ വ്യത്യസ്തമയാണ് അദ്ദേഹം സിനിമയിൽ ഹാസ്യത്തെ കൈകാര്യം ചെയ്തത്. സിദ്ദിഖ് എന്ന് പറയുന്ന ടെക്നീഷ്യന് അച്ചടക്കവും കൃത്യതയുമുളളയാളായിരുന്നു. നല്ലൊരു സാങ്കേതിക വിദഗ്ധനും സംവിധായകനുമെന്നതിലുപരി നന്നായി അഭിനയിക്കാനും അറിയാമായിരുന്നു. പലപ്പോഴും അഭിനയം എങ്ങനെ വേണമെന്ന് പറഞ്ഞുതരാനും അദ്ദേഹത്തിന്റെ ഗുരുനാഥനായ ഫാസിലിക്കയെ പോലെ സിദ്ദിഖിനും സാധിച്ചിട്ടുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു.

ആരാധകന് അടുത്ത് വന്നാല്പോലും വളരെ എളിമയോടെ കേള്ക്കുകയും സംസാരിക്കുകയും ചെയ്യുന്നയാളായിരുന്നു സിദ്ദിഖ് എന്നും ഗണേഷ്കുമാർ പറഞ്ഞു. ചെറിയ പ്രായത്തിലാണ് നമ്മെ വിട്ടുപോകുന്നത്. ഒരുപാട് നല്ല ആശയങ്ങളും നല്ല സിനിമകളും നമുക്ക് ലഭിക്കുമായിരുന്നു. നല്ല സൗഹൃദം പുലര്ത്തിയിരുന്ന ഒരു സുഹൃത്തിനെ വ്യക്തിപരമായും മലയാള സിനിമക്ക് നഷ്ടമായെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.

സിദ്ദിഖിന്റെ മൃതദേഹം പുലർച്ചയോടെ അമൃത ആശുപത്രിയിൽ നിന്ന് പള്ളിക്കരയിലെ വീട്ടിലേക്കും അവിടെ നിന്ന് പൊതുദർശനത്തിനായി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിച്ചു. നടൻ ലാൽ, സംവിധായകൻ ഫാസിൽ, സ്വർഗചിത്ര അപ്പച്ചൻ, കമൽ, സിബി മലയിൽ, നടൻ നാരായണൻകുട്ടി, ഫഹദ് ഫാസിൽ, ഇടവേള ബാബു, മണിയൻപിളള രാജു, മണികണ്ഠൻ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്കരൻ എന്നിവർ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്ട്രല് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. 12 മണിവരെയാണ് കൊച്ചിയിൽ പൊതുദർശനമുണ്ടാവുക. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

STOR HIGHLIGHTS: We have lost a good director with a clear understanding of cinema KB Ganeshkumar about Siddique

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us