ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ

110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൈമൂന വിജയിച്ചത്. ഇതോടെ പഞ്ചായത്തിലെ കക്ഷി നില പത്തു വീതമായി

dot image

നിലമ്പൂർ: മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാര്ഡില് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്. വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന വിജയിച്ചു. 110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൈമൂന വിജയിച്ചത്. ഇതോടെ പഞ്ചായത്തിലെ കക്ഷി നില പത്തു വീതമായി.

കക്ഷിനില സമാസമമായതോടെ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്ഥി കെ പി മൈമൂന, എല്ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്ഥി റസീന സജീം, സ്വതന്ത്ര സ്ഥാനാര്ഥി പി റസീന എന്നിവരായിരുന്നു കളക്കുന്ന് വാര്ഡില് ജനവിധി തേടിയത്.

Story Highlights: Malappuram Chunkathara Panchayat lost to LDF. The Left Front faced a setback when the results of the by-elections.

dot image
To advertise here,contact us
dot image