സംസ്ഥാനത്ത് ലോഡ്ഷെഡിങ് നടപ്പാക്കുന്നത് ആലോചിക്കുന്നതായി മന്ത്രി കെ കൃഷ്ണന്കുട്ടി

പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വർധിപ്പിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് നടപ്പാക്കുന്നത് ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടി. കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ്ഷെഡിംഗ് നടപ്പാക്കുന്നത് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദത്തിന് വൻ തിരച്ചടിയായി. പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വർധിപ്പിച്ചു.

നിലവിൽ പുറത്ത് നിന്ന് വാങ്ങിക്കുന്ന വൈദ്യുതി വർധിപ്പിക്കേണ്ട സാഹചര്യമാണ്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയരുകയും ചെയ്യും.

ഗുണഭോക്താക്കളെ ഇത് സാരമായി ബാധിക്കും. ജലവൈദ്യുത പദ്ധതികള്ക്ക് തുടക്കം കുറിക്കുകയല്ലാതെ പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ലെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us