'ലക്ഷ്യ'ക്ക് വിജയം; വ്യാജവാര്ത്തകള് നീക്കാന് മറുനാടന് കോടതിയുടെ നിര്ദേശം

ഐഐസി ലക്ഷ്യയ്ക്കെതിരെ മറുനാടൻ നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നും ഇതിന്മേൽ നടപടിയുണ്ടാവണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം

dot image

കൊച്ചി: വ്യാജ വാര്ത്തകള് പ്രസിദ്ധീകരിച്ച മറുനാടന് മലയാളി യുട്യൂബ് ചാനലിനെതിരെ നല്കിയ ഹര്ജിയില് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയ്ക്ക് വിജയം. 'ലക്ഷ്യ'യ്ക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മറുനാടൻ മലയാളിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. വ്യാജ വാർത്തകളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നാണ് എറണാകുളം സബ് കോടതിയുടെ നിർദേശം. ഐഐസി ലക്ഷ്യയ്ക്കെതിരെ വാർത്തകൾ നിർമ്മിക്കുകയോ, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

മറുനാടൻ മലയാളി അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകളിന്മേൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഐഐസി ലക്ഷ്യ മാനേജിംഗ് ഡയറക്ടർ ലയണൽ ഓർവെലാണ് ഹർജി സമർപ്പിച്ചത്. യൂട്യൂബ്, ഫേസ്ബുക് ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളും ഹർജിയിൽ എതിർകക്ഷികളാണ്.

ഐഐസി ലക്ഷ്യയ്ക്കെതിരെ മറുനാടൻ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നും ഇതിന്മേൽ നടപടിയുണ്ടാവണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഐഐസി ലക്ഷ്യയ്ക്ക് എതിരെ നൽകിയ വാർത്തകൾ വഴി മറുനാടൻ മലയാളി യൂട്യൂബ് ചാനലും ഉടമ ഷാജൻ സ്കറിയയും നേടിയ സമ്പാദ്യം വെളിപ്പെടുത്തണമെന്നും ഐസിസി ലക്ഷ്യയുടെ ചിത്രങ്ങൾ, ട്രേഡ്മാർക്ക് തുടങ്ങിയവ ഉപയോഗിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം പേജിലും മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വീഡിയോ അപകീർത്തികരമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു ആവശ്യം. പ്രസ്തുത വീഡിയോകൾക്ക് പണം നൽകുന്നില്ലെന്ന് പ്രഖ്യാപിക്കാൻ യൂട്യൂബിന് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്. വ്യാജ വാർത്തകളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വ്യാജവാർത്ത നൽകിയതിന് പരസ്യമായി മാപ്പുപറയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us