പത്തനംതിട്ട: സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി മൂലധനം സമാഹരിക്കാനുള്ള അവസരം വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട വിഹിതം കേന്ദ്രം പിടിച്ചുവെക്കുന്നു. സ്വതന്ത്രമായ നികുതി സംവിധാനം ഉണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചത് മൂലം ജനജീവിതം ദുസ്സഹമായി. വിദേശ മൂലധനത്തെ പ്രോത്സാഹിപ്പിച്ചതും ജീവിതം ദുസ്സഹമാക്കി. കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയാണ്. സമാനതകളില്ലാത്ത ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.