കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താൻ വാട്സ്ആപ്പ് വഴി വിവരം ശേഖരിക്കുന്ന പദ്ധതി വിജയകരമായി തുടരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി വിവരം നല്കുന്നവർക്ക് പിഴയുടെ 25% തുക പരിതോഷികമായി നൽകുന്നതാണ് പദ്ധതി. പദ്ധതിയനുസരിച്ച് ഇതുവരെ 25 ലക്ഷം രൂപ പിഴ ഈടാക്കി. 369 പേരാണ് ഇതുവരെ വിവരം നൽകിയിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്തെ ബിപിസിഎല് പ്ലാന്റ് നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 2024 ഡിസംബറിൽ ബ്രഹ്മപുരം സീവേജ് പ്ലാന്റ് യാഥാർഥ്യമാകുമെന്നും എം ബി രാജേഷ് അറിയിച്ചു. ഡിപിആർ ടെൻഡർ ചെയ്തു. മറ്റ് നഗരങ്ങളിലും പ്ലാന്റ് നിർമ്മിക്കാൻ ബിപിസിഎൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ ബയോമൈനിങിന് നഗരസഭ വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 120 കോടിയുടെ പദ്ധതി കോർപ്പറേഷൻ തനിച്ച് നടപ്പാക്കും. പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നത് തടയാൻ നിയമ ഭേദഗതി നടത്തും; മന്ത്രി വ്യക്തമാക്കി.