'കണ്സ്യൂമര്ഫെഡും സപ്ലൈക്കോയും വിപണിയിലെ വില പിടിച്ചു നിര്ത്തുന്നു'; പിണറായി വിജയൻ

13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില 2016നേതിന് സമാനമാണ്. അതിശക്തമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിൽ

dot image

കൊച്ചി: പൊതുവിപണിയില് സര്ക്കാര് ഇടപെടുന്നില്ലെന്ന പ്രതിപക്ഷ ആരോപണങ്ങള്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില 2016 ന് സമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാന് ശ്രമങ്ങള് നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില് കണ്സ്യൂമര്ഫെഡിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കണ്സ്യൂമര്ഫെഡും സപ്ലൈക്കോയും വിപണിയിലെ വില പിടിച്ചു നിര്ത്തുന്നു. ഇത് ജനങ്ങള്ക്ക് വലിയ ഉപകാരമാണ്. വിലക്കയറ്റം പിടിച്ചു നിര്ത്താന് ഇത്തരം വിപണി ഇടപെടലിലൂടെ കഴിയുന്നു. രാജ്യത്തെ വിലക്കയറ്റത്തിന്റെ തോതിനേക്കാള് കുറവാണ് സംസ്ഥാനത്തെ വിലക്കയറ്റ തോത്'; മുഖ്യമന്ത്രി പറഞ്ഞു.

13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില 2016നേതിന് സമാനമാണ്. അതിശക്തമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 'സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമംഅത്തരം നടപടികള് പ്രയാസം ഉണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങളെ ബാധിക്കാതെ കൊണ്ട് പോകാന് സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ചില മാധ്യമങ്ങള് വസ്തുതകളെ വളച്ചൊടിക്കുന്നു. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം'; മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പൊതുവിപണിയില് 1000 രൂപയിലേറെ വിലവരുന്ന സാധനങ്ങള് ഓണചന്തയില് 460 രൂപയ്ക്കാണ് നല്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്സ്യൂമര്ഫെഡിന്റെ 1500 ഓണ ചന്തകളാണ് ഇന്ന് പ്രവര്ത്തനം തുടങ്ങിയത്. സര്ക്കാര് സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള് സപ്ലൈകോയിലെ അതേ വിലയില് ലഭ്യമാകും. അതേസമയം ഇന്നലെ മുതല് പ്രവര്ത്തനം തുടങ്ങിയ സപ്ലൈകോ ഓണച്ചന്തകളില് രാവിലെ മുതല് നല്ല തിരക്കാണ്. സബ്സിഡിയുള്ള 13 ഇനങ്ങളില് തിരുവനന്തപുരത്ത് വന്പയറും കോഴിക്കോട് വറ്റല് മുളകും സ്റ്റോക്കില്ല.

dot image
To advertise here,contact us
dot image