കോട്ടയം: വീണ വിജയന് പണം നല്കിയ സ്ഥാപനങ്ങളുടെ പേര് പുറത്തുവിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജെഡിടി ഇസ്ലാം, ഐഡിയല്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക് ആന്‍ഡ് മാനേജ്മെന്റ സൊല്യൂഷന്‍സ്, സാന്റ മോണിക്ക, റിംസ് ഫൗണ്ടേഷന്, അനന്തപുരി എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്നീ സ്ഥാപനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കൈമാറിയെന്ന് സുരേന്ദ്രന് പറഞ്ഞു.
ഈ സ്ഥാപനങ്ങൾ ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നതായും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കൂടാതെ എ കെ ബാലനെതിരെയും സുരേന്ദ്രന് ആരോപണമുന്നയിച്ചു. എ കെ ബാലന് പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് തട്ടിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ പണം തിരിമറി നടത്തിയെന്നാണ് ആരോപണം.
തിരുവനന്തപുരം നഗരസഭയില്‍ മാത്രം കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും എ കെ ബാലനെതിരെയുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറി എന്നും സുരേന്ദ്രന് പറഞ്ഞു. വീണാ വിജയനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച ഘട്ടത്തില്‍ 1.72 കോടി മാത്രമല്ല വീണ കൈപ്പറ്റിയിട്ടുള്ളതെന്ന് മാത്യു കുഴല്നാടന് ആരോപിച്ചിരുന്നു.
ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നത്. വീണാ വിജയന് കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴല്നാടന് ആരോപിച്ചിരുന്നു. സിഎംആര്‍എല്‍ വിവാദത്തില്‍ പിന്നോട്ട് പോവില്ലെന്നാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. വിഷയത്തില്‍
മുഖ്യമന്ത്രി ഇനിയും മൗനം തുടര്‍ന്നാല്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണിത് അന്വേഷിക്കേണ്ടത്. സിഎംആര്‍എല്‍ കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്തത്. യാതൊരുവിധ ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന് വ്യക്തമാക്കിയിരുന്നു.