കൊച്ചി: വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസുമായി തനിക്ക് ബന്ധമൊന്നുമില്ല എന്ന് ഐജി ജി ലക്ഷമണ്. തേവരയില് അഭിഭാഷകനെ കാണാന് വന്നതായിരുന്നു അദ്ദേഹം. മോന്സണ് മാവുങ്കലുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കേസില് യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ഐ ജി ലക്ഷമണ് പറഞ്ഞു. സര്ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. എല്ലാം കെട്ടുകഥകളാണെന്ന് പറഞ്ഞ ലക്ഷമണ് തനിക്കെതിരെ ഉയര്ന്ന ആരോപണങ്ങൾ നിഷേധിച്ചു.
മാന്യമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും എന്നാല് അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്നും എജി ലക്ഷമണിന്റെ അഭിഭാഷകന് അഡ്വ. നോബിള് മാത്യു പ്രതികരിച്ചു. മുന്കൂര് ജാമ്യം നീട്ടുന്നതിനായി ഹൈക്കോടതിയില് അപേക്ഷ നല്കുമെന്നും നോബിള് മാത്യു അറിയിച്ചു.
മോണ്സണ് മാവുങ്കല് പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില് ഐ ജി ലക്ഷ്മണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്കൂര് ജാമ്യമുള്ളതിനാല് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയാണ് നേരത്തെ ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കില് ജാമ്യത്തില് വിടണമെന്ന് ക്രൈം ബ്രാഞ്ചിന് കോടതി നിര്ദേശം നല്കിയിരുന്നു.