അപകീർത്തി കേസ്; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും

രാവിലെ 11 മണിയോടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക

dot image

തിരുവനന്തപുരം: അപകീർത്തി കേസിൽ പരാതിക്കാരനായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. രാവിലെ 11 മണിയോടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരാണ് സുധാകരൻ നൽകിയ സ്വകാര്യ അന്യായത്തിലെ എതിർ കക്ഷികൾ. നേരത്തെ കെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചു. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുത്ത സാഹചര്യത്തിൽ കെ സുധാകരൻ മൊഴി നൽകാൻ വൈകി. തുടർന്നാണ് കെ സുധാകരൻ ഇന്ന് സിജെഎം കോടതിയിൽ മൊഴി നൽകാൻ എത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us