കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമൻ്റെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

നരഹത്യാക്കുറ്റം നിലനിൽക്കും എന്നായിരുന്നു ഹൈക്കോടതി വിധി

dot image

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനിൽക്കും എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ഇത് സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിൻ്റെ ഹർജിയിൽ പറയുന്നത്. 2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.

നേരത്തെ വിചാരണകോടതി കേസില് നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരായി 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്ക്കില്ലെന്നായിരുന്നു സെഷന്സ് കേടതിയുടെ വിധി. വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇരുവര്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മോട്ടോര് വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല് കുറ്റം നിലനില്ക്കണമെങ്കില് 100 മില്ലി ലിറ്റര് രക്തത്തില് 30 മില്ലി ഗ്രാം ആല്ക്കഹോള് അംശം വേണമെന്നാണ് നിയമം. എന്നാല് കുറ്റപത്രത്തിനൊപ്പമുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോര്ട്ടില് പ്രതിയുടെ ഈഥൈല് ആല്ക്കഹോള് കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സെഷന്സ് കോടതി നരഹത്യക്കുറ്റം നിലനില്ക്കില്ലെന്ന് ഉത്തരവിട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള് എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന് വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമന് തെളിവുനശിപ്പിക്കാനാണിത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്ച്ചെ ഒന്നിനായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര് ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര് കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us