തിരുവനന്തപുരം: സൗത്ത് പോളില് ഇറങ്ങിയ ചന്ദ്രയാന്-3 മൂലകങ്ങളും ജലവും കണ്ടെത്താന് സാധ്യതയുണ്ടെന്ന് ഐഎസ്ആര്ഒ ചെയര്മാന് എസ് സോമനാഥ്. അടുത്ത പതിനാല് ദിവസങ്ങള് ആവേശത്തോടെയാണ് കാണുന്നത്. എന്നാല് വ്യക്തതയുള്ള ചിത്രങ്ങളും അതില് നിന്നുള്ള വിവരശേഖരണവും നടത്താന് സമയം എടുക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. വെങ്ങാനൂര് പൗര്ണമിക്കാവ് ക്ഷേത്ര ദര്ശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം.
ലാന്ഡര് ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതില് തനിക്ക് പ്രത്യേകം അഭിപ്രായം ഇല്ലെന്നും എസ് സോമനാഥ് പറഞ്ഞു. 'വിവാദം സംസാരിക്കാന് താല്പര്യമില്ല. പേരിടാനുള്ള അധികാരം രാജ്യത്തിനുണ്ട്. അവര് പേരിടും. മുന്പും പല രാജ്യങ്ങളും പേരിട്ടിട്ടുണ്ട്. സ്വന്തം പേര് മോശമായി കേള്ക്കുന്നതില് ആര്ക്കും താല്പ്പര്യം ഉണ്ടാകില്ല.' സോമനാഥ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തവണ സംഭവിച്ച പരാജയമാണ് വിജയത്തിനുള്ള ആത്മവിശ്വാസം നല്കിയതെന്ന് എസ് സോമനാഥന് കൂട്ടിച്ചേര്ത്തു. ക്ഷേത്ര ദര്ശനം തന്റെ വ്യക്തിപരമായ കാര്യമാണ്. ഇത് തന്റെ പ്രൊഫഷണല് സ്പേസ് അല്ല. ചെറുപ്പം മുതല് ക്ഷേത്രത്തില് വരാറുള്ളയാളാണ്. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും സോമനാഥ് വ്യക്തമാക്കി.