മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യും: കേന്ദ്ര ഫിഷറീസ് മന്ത്രി

അപകടകാരണം പഠിക്കുന്ന വിദഗ്ധ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനൊപ്പം മുതലപ്പൊഴി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകാരണം പഠിക്കുന്ന വിദഗ്ധ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ടിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സിഡബ്ല്യുആർപിഎസ് സംഘത്തിന്റെ റിപ്പോർട്ട് മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും സംസ്ഥാന സർക്കാരിനും മുന്നിൽ ചർച്ചയ്ക്ക് വെക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ശാശ്വതപരിഹാരമാണ് ലക്ഷ്യമെന്നും ഉടൻ അതിലേക്ക് എത്തിച്ചേരാനാകുമെന്നും പർഷോത്തം രൂപാല കൂട്ടിച്ചേർത്തു. മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി വിഴിഞ്ഞം പോർട്ട് അധികൃതർക്ക് കേന്ദ്രം നിർദേശം നൽകിയത് കാര്യങ്ങൾ വേഗത്തിലാക്കാനെന്ന് വി മുരളീധരൻ പ്രതികരിച്ചു.

മഴകാരണമാണ് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ കഴിയാത്തതെന്ന് അദാനിഗ്രൂപ്പ് അറിയിച്ചിട്ടും കല്ലും മണലും അടിയന്തരമായി നീക്കാൻ കർശന നിർദേശം നൽകിയത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണെന്നും വി മുരളീധരൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us